Sunday, November 27, 2022
HomeGulfഅനക്സ് ഹയ്യ 2022 പോസ്റ്റർ പ്രകാശനം ചെയ്തു

അനക്സ് ഹയ്യ 2022 പോസ്റ്റർ പ്രകാശനം ചെയ്തു

പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഖത്തറിലെ പൂർവ്വ വിദ്യാർത്ഥി സംഘടന നവംബർ ഒൻപത്, പത്ത് തിയ്യതികളിലായി വക്രയിലെ ഖത്തർ അക്കാദമി ഗ്രൗണ്ടിൽ ഒരുക്കുന്ന ‘അനക്സ് ഹയ്യ 2022’ ൻ്റെ പോസ്റ്റർ  സൈക്ലിസ്റ്റ് ഫായിസ് അഷ്റഫ് അലി പ്രകാശനം ചെയ്തു.

കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് നീളുന്ന സൈക്കിൾ പര്യടനം നടത്തുന്ന യാത്രാ മദ്ധ്യേ ഖത്തറിൽ എത്തിയതാണ് ഫായിസ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത് . മുപ്പത്തിയഞ്ച് രാജ്യങ്ങൾ നാനൂറ്റിയമ്പത് ദിവസങ്ങളിൽ സൈക്കിളിൽ താണ്ടുക എന്ന ദൗത്യവുമായി ഖത്തറിൽ എത്തിയ ഫായിസ് അനക്സ് കായിക മേളയ്‌ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

അസോസിയേഷൻ പ്രസിഡൻ്റ് ആഷിഖ് അഹ്മദ്, സെക്രട്ടറി അനന്തകൃഷ്ണൻ, ആർട്സ് സെക്രട്ടറി അഫ്സൽ, അനക്സ് ഹയ്യ 2022 കൺവീനർ മുഹമ്മദ് അൻവർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖത്തർ ലോക കപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അനക്സ് സംഘടിപ്പിക്കുന്ന ഈ മേളയിൽ സൂപ്പർ സെവൻ ഫുട്ബോൾ മൽസരം, വനിതകൾക്കായുള്ള പെനാൽട്ടി ഷൂട്ട് ഔട്ട്, മാസ്റ്റേഴ്സ് സോക്കർ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Popular