Thursday, December 8, 2022
HomeGulfഖത്തർ ടീമിന് പിന്തുണയുമായി അൽ അന്നാബി വില്ലേജിൽ പ്രത്യേക പരിപാടി

ഖത്തർ ടീമിന് പിന്തുണയുമായി അൽ അന്നാബി വില്ലേജിൽ പ്രത്യേക പരിപാടി

ദോഹ: ഖത്തർ ടീമിന് പിന്തുണയുമായി അൽ അന്നാബി വില്ലേജിൽ പ്രത്യേക പരിപാടികൾ. സന്ദർശകർക്കും ആരാധകർക്കും ടീമിനെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.

മിഷെറിബ് മ്യൂസിയത്തിലെ അൽ അന്നാബി വില്ലേജിൽ അഞ്ച്മണിക്ക് പരിപാടികൾ ആരംഭിക്കും. മിഷെറിബ് ഡൗൺടൗണിൽ നിന്നുള്ള പരേഡും പരിപാടിയുടെ ഭാഗമാകും. മിഷെറിബ് മ്യൂസിയത്തിലെ ഹെറിറ്റേജ് സോണിൽ സ്ഥിതി ചെയ്യുന്ന അൽ അന്നാബി വില്ലേജ് ഖത്തർ ദേശീയ ടീമിന്റെ പ്രധാന ആഘോഷ മേഖലയാണ്.

ദോഹയുടെ ഹൃദയഭാഗത്ത് ഖത്തർ ദേശീയ ടീമിനെ പിന്തുണച്ചുകൊണ്ട് ഇത്തരത്തിലൊരു പ്രത്യേക പരിപാടി ആരാധകരുമായും സന്ദർശകരുമായും പങ്കിടുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് മിഷെറിബ് പ്രോപ്പർടീസിലെ പി.ആർ. ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ മറിയം അൽ ജാസെം പറഞ്ഞു.

Most Popular