Sunday, July 3, 2022
HomeGulfകുവൈത്തിൽ 62 പ്രവാസികൾ കൂടി അറസ്റ്റിൽ

കുവൈത്തിൽ 62 പ്രവാസികൾ കൂടി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ 62 പ്രവാസികൾ കൂടി അറസ്റ്റിൽ. അധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃതമായി താമസിച്ചിരുന്നവരെയും മറ്റ് നിയമലംഘകരെയും കണ്ടെത്തിയത്.

ഗതാഗത നിയമങ്ങള്‍ ലംഘിച്ച 32 പേരെയും ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഒരു മൊബൈല്‍ ഗ്രോസറി വില്‍പന കേന്ദ്രവും പിടിച്ചെടുത്തു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Most Popular