ദോഹ: വാക്സിനെടുക്കാത്തവർക്ക് ആഴ്ചതോറുമുള്ള ആന്റിജൻ ടെസ്റ്റ് നിർബന്ധമെന്ന് ഖത്തർ. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തിന്റെ പൊതുസുരക്ഷയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വാക്സിനെടുക്കാത്തവര്‍ ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കും.
അതേസമയം ഖത്തറിൽ 20 ലക്ഷത്തോളം പേര് ഇതിനോടകം ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തു. വാക്സിനേഷന് പ്രോഗ്രാം പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള 98.6 % പേര്‍ക്കും ഒരു ഡോസും 93.5 % രണ്ട് ഡോസും ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാക്സിനെടുത്തവരെ സ്വാഗതം ചെയ്യുന്ന ഖത്തറിന്റെ യാത്ര നയം ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുകയാണ്.