ആപ്പിൾ ഡിവൈസുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സുരക്ഷാഭീഷണി കണ്ടെത്തിയതായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി

ദോഹ: ആപ്പിൾ ഡിവൈസുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സുരക്ഷാഭീഷണി. ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് നൽകുന്നത്. ഐഫോണിന്റെ iOS 16.3.0, iPad ടാബ്‌ലെറ്റിന്റെ iPadOS 16.3.0, Macbook ലാപ്‌ടോപ്പിന്റെ macOS Ventura 13.2.0 എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സെക്യൂരിറ്റി വീഴ്ചകൾ കണ്ടെത്തിയത്.

സുരക്ഷാ ഭീഷണികൾ ഹാക്കർമാർ “വ്യാപകമായും സജീവമായും” ചൂഷണം ചെയ്യുമെന്ന് ആപ്പിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതായി NSCA പറഞ്ഞു. ഇത് വ്യക്തിയുടെ ഉപകരണങ്ങൾ സ്വന്തം നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെടുന്നതിലേക്ക് വരെ നയിച്ചേക്കാം.
ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാൻ കമ്പനിയും ഏജൻസിയും ശുപാർശ ചെയ്തു.