ദോഹ: ഖത്തറിൽ 2 വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകാൻ ആരോഗ്യമന്ത്രാലയം. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് അംഗീകാരം നൽകാനൊരുങ്ങുന്നത്. ഇത്തരം വാക്സിനെടുത്തവര്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ആൻറിബോഡി ടെസ്റ്റ് നടത്തി പോസിറ്റിവായ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ഇതുവരെ സിനോഫാം വാക്സിന് മാത്രമായിരുന്നു നിബന്ധനകളോടെ അംഗീകാരം. അതേസമയം, സ്പുട്നിക്, സിനോവാക്, സിനോഫാം വാക്സിനുകളുടെ 2 ഡോസ് സ്വീകരിച്ചതിന് പുറമെ ഖത്തര്‍ അംഗീകൃത ഫൈസര്‍, മൊഡേണ വാക്സിനുകളുടെ ഒരു ഡോസ് കൂടി സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ആൻറിബോഡി ടെസ്റ്റ് ആവശ്യമില്ല. ഫൈസർ, മൊഡേണ, അസ്ട്രസെനക (ഒക്സ്ഫഡ്, കോവിഷീൽഡ്, വാക്സെറിയ), ജോൺസൻ ആൻഡ് ജോൺസൻ എന്നിവയാണ് ഉപാധികളില്ലാതെ ഖത്തർ അംഗീകരിച്ച വാക്സിനുകൾ.