അറഫ∙ ഹജിലെ പ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഹജ്.
ഇന്ത്യയിൽ നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകരാണു ഹജ് നിര്‍വഹിക്കുന്നത്. ഇതില്‍ 56,637 പേര് ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നു ഹജ് കമ്മിറ്റി വഴി 5758 പേരാണ് ഹജ് നിര്‍വഹിക്കുന്നത്.
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു മിനാ അതിര്‍ത്തിക്കുള്ളിലെ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപത്തെ ടെന്റുകളിലാണു താമസം അനുവദിച്ചിട്ടുള്ളത്.