Friday, August 12, 2022
HomeGulfഅർജന്റീന ഫാൻസ് ഖത്തർ ലോഗോ പ്രകാശനം ചെയ്തു

അർജന്റീന ഫാൻസ് ഖത്തർ ലോഗോ പ്രകാശനം ചെയ്തു

ദോഹ: അർജന്റീന ഫാൻസ് ഖത്തർ ലോഗോ പ്രകാശനം ചെയ്തു. ദോഹ കോർണിഷിൽ ലോക കപ്പ് കൗണ്ട്‌ ഡൌൺ ക്ലോക്കിനടുത്തു വെച്ച് ലയണൽ മെസ്സിയുടെ ജന്മദിനാഘോഷത്തോടെനുബന്ദിച്ച്‌ നടത്തിയ പരിപാടിയിൽ ദോഹയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അർജന്റീനൻ ആരാധകർ എത്തിച്ചേർന്നു.
ഐ എസ് സി  , എം സി മെമ്പർ വർക്കി ബോബൻ അർജന്റീനൻ വംശജനും ടീം ആരാധകനുമായ മാഴ്സലോക്ക്‌ നൽകി ലോഗോ പ്രകാശനം ചെയ്തു. മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ചു അർജന്റീനൻ പതാകയും മെസ്സിയുടെ ഫോട്ടോയും ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
അർജന്റീന ജേഴ്സിയുമണിഞ്ഞെത്തിയ നൂറുക്കണക്കിന് ആരാധകർ ഏറെ ശ്രദ്ധ പിടിച്ചു പറ്റി.  ദോഹയിൽ നടക്കാനിരിക്കുന്ന ലോക കപ്പിൽ അർജന്റീന ടീമിന് സപ്പോർട്ട് ചെയ്യുന്ന വിധം വത്യസ്തകരമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു.

Most Popular