Friday, December 9, 2022
HomeGulfമെസ്സിയും സംഘവും ഖത്തറിലെത്തി

മെസ്സിയും സംഘവും ഖത്തറിലെത്തി

ദോഹ: യുഎഇ-അർജെന്റിന മത്സരത്തിലെ അഞ്ചു ഗോൾ വിജയാരവത്തിന് പിന്നാലെ മെസ്സിയും സിങ്കവും ഖത്തറിലെത്തി. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ​വ്യാഴാഴ്​ച പുലർച്ചെയോടെയാണ്​ ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്​.

വൻ വരവേൽപ്പായിരുന്നു സൂപ്പർ താരത്തിന്​ ഖത്തറിലെ ആരാധകർ ഒരുക്കിയത്​. രണ്ടരയോടെ ദോഹയി​ൽ വിമാനമിറങ്ങിയ മെസ്സിയും സംഘവും ടീം ബസിൽ നേരെ ബേസ്​ ക്യാമ്പായ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെത്തി.

അർജൻറീന ഫാൻ ഖത്തറിൻെറ നേതൃത്വത്തിൽ മലയാളികളും അർജൻറീനക്കാരും വിവിധ രാജ്യക്കാരുമായ 500ഓളം ആരാധകരും യൂണിവേഴ്​സിറ്റ്​ക്ക്​ പറുത്ത്​ തമ്പടിച്ച്​ ആഘോഷമാക്കി. അർരാത്രി മുതൽ മണിക്കൂറുകളോളം ആരാധകർ ഇവരെ സ്വീകരിക്കാനായി കാത്തുനിന്നു.

ബുധനാഴ്​ച രാത്രിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്​, സെനഗാൾ, വെയ്​ൽസ്​ ടീമുകളും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു. അയൽക്കാരായ സൗദി അറേബ്യ, മുൻ ചാമ്പ്യന്മാരായ ജർമനി, കാനഡ, പോളണ്ട്​, മെക്​സികോ ടീമുകൾ ഇന്ന് ദോഹയിലെത്തും.

Most Popular