ദോഹ: ഖത്തറിൽ അധികൃതർ പിടിച്ചെടുത്തത് രണ്ടായിരത്തോളം വാഹനങ്ങൾ. ട്രാഫിക് നിയമലംഘനം നടത്തിയ വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച വീഡിയോയിൽ, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ലെഫ്റ്റനന്റ് തമീം ബിൻ മുഹമ്മദ് അൽതാനി പറഞ്ഞു.