ദോഹ:ഖത്തറിലെ അല്‍ഖോര്‍ പാര്‍ക്കിലെ സന്ദര്‍ശന സമയം ക്രമീകരിച്ചു. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. മുൻസിപ്പാലിറ്റി മന്ത്രാലയമാണ് പുതിയ സമയ ക്രമീകരണം വ്യക്തമാക്കിയത്. പെരുന്നാള്‍ പ്രമാണിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും രാത്രിയില്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും. മെട്രോ, ട്രാം, മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സര്‍വീസുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ പുലര്‍ച്ചെ ഒന്നുവരെ പ്രവര്‍ത്തിക്കും. മറ്റ് ദിവസങ്ങളില്‍ ഇത് രാവിലെ ആറു മുതല്‍ പുലര്‍ച്ചെ ഒന്നുവരെ പ്രവര്‍ത്തിക്കും. 2022 ഏപ്രില്‍ 17 മുതല്‍ 2022 മെയ് അഞ്ച് വരെയായിരിക്കും പുതിയ സമയക്രമം നിലവില്‍ വരിക.