Sunday, November 27, 2022
HomeGulfഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി; ഖത്തർ പൂർണ്ണ സജ്ജം,ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി; ഖത്തർ പൂർണ്ണ സജ്ജം,ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

ദോഹ: ഖത്തർ ലോകകപ്പിനായുള്ള പദ്ധതികളെല്ലാം നിശ്ചിത സമയത്തിനുള്ളിൽത്തന്നെ പൂർത്തിയാക്കിയതായി അഷ്‌ഗാൾ. ടൂർണമെന്റിലെ ആരാധകരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനും ഖത്തറിന്റെ പരിഷ്കൃത പാരമ്പര്യത്തിന്റെ മതിപ്പ് പങ്കിടാനും വികസന പദ്ധതികൾ ലക്ഷ്യമിടുന്നതായി അഷ്‌ഗൽ പറഞ്ഞു.

ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ എല്ലാ പദ്ധതികളും നടപ്പിലാക്കാൻ അഷ്ഗൽ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ടൂർണമെന്റ് സ്റ്റേഡിയങ്ങളിലേക്കും കായിക സൗകര്യങ്ങളിലേക്കും ഏറ്റവും സുപ്രധാനമായ സ്ഥലങ്ങളിലേക്കും വഴിയൊരുക്കുന്നതിന് ലോകോത്തര വികസിത എക്‌സ്പ്രസ് വേകളുടെയും പ്രധാന റോഡുകളുടെയും ശൃംഖല ഈ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.

രാജ്യത്തെ പാർക്കുകൾ, ബീച്ചുകൾ, പൊതു സൗകര്യങ്ങൾ, കാൽനടയാത്രക്കാർക്കും സൈക്ലിംഗിനുമായുള്ള റോഡുകൾ, ഡ്രെയിനേജ്, മഴവെള്ള ഡ്രെയിനേജ് ശൃംഖലകൾ എന്നിവയും വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.

ഭൂമി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതികൾ, ഹൈവേ ശൃംഖലകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം, സൗന്ദര്യവൽക്കരണം, വൃക്ഷത്തൈ നടീൽ പദ്ധതികൾ എന്നിവയ്ക്ക് പുറമെ അഷ്ഗൽ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന 332-ലധികം പ്രോജക്ടുകൾ ആണ് പൂർത്തീകരിച്ചവയിൽപെടുന്നത്.

ലോകകപ്പ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നവംബർ ഇരുപത്തിനാണ് ഉദ്‌ഘാടന മത്സരത്തിന് വിസിൽ മുഴങ്ങുക.

Most Popular