ദോഹ: ഖത്തറിലെ മുഹമ്മദ് ബിന്‍ താനി സെന്റ് മുതല്‍ അല്‍ റയ്യാന്‍ സെന്റ് വരെ അഷ്ഗാല്‍ അടച്ചിടുന്നു. ഇന്ന് മുതൽ ജൂലൈ 31 വരെ പുലര്‍ച്ചെ ഒരു മണിമുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് റോഡ് ഭാഗീകമായി അടയ്ക്കുന്നത്.
ന്യൂ ഹാത്മി ഏരിയയിലെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികളുമായി ബന്ധപ്പെട്ട പൈപ്പ് കണക്ഷന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അടച്ചുപൂട്ടല്‍.