Thursday, September 29, 2022
HomeGulfഖത്തറിൽ എട്ട് പുതിയ കാൽനട പാലങ്ങൾ കൂടി പൂർത്തിയാക്കി

ഖത്തറിൽ എട്ട് പുതിയ കാൽനട പാലങ്ങൾ കൂടി പൂർത്തിയാക്കി

ദോഹ: ഖത്തറിൽ എട്ട് പുതിയ കാൽനട പാലങ്ങൾ കൂടി പൂർത്തിയാക്കി.പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) ആണ് ഇക്കാര്യം അറിയിച്ചത്.

നജ്മ, അല്‍ ഖലീജ്, അല്‍ ഇസ്തിഖ്ലാല്‍, അല്‍ ഫുറൂസിയ, ഒനൈസ, ദോഹ എക്സ്പ്രസ് ഹൈവേ, അല്‍ വുകെയര്‍ റോഡ്, സി-റിങ് റോഡ് എന്നിവിടങ്ങളിലെ കാല്‍നടപാലങ്ങളുടെ പണിയാണ് പൂര്‍ത്തികരിച്ചത്.

ഖത്തര്‍ സ്പോര്‍ട്സ് ക്ലബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയം, അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബ്ബിലെ ഹമദ് ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ ഈ പാലങ്ങൾ സഹായിക്കും.

അല്‍ ഫുറൂസിയ കാല്‍നട പാലം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്കുള്ള കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി സ്റ്റേഡിയത്തിലേക്ക് എത്താന്‍ സഹായിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുന്ന തരത്തിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചില പാലങ്ങളുടെ ഡിസൈനുകള്‍ ഖത്തറി പൈതൃകത്തില്‍ നിന്നും ഫിഫ വേള്‍ഡ് കപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അഷ്ഗല്‍സ് ബ്രിഡ്ജസ് പ്രോജക്ട് മാനേജര്‍ അഹമ്മദ് അല്‍ മഹ്‌മീദ് പറഞ്ഞു.

ഉയര്‍ന്ന ഗുണനിലവാരത്തിലും സുരക്ഷയിലും ദേശീയ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായുമാണ് പാലങ്ങളുടെ രൂപകല്‍പ്പന.

Most Popular