ദോഹ: ഖത്തറില്‍ ഡി- റിംഗ് റോഡ് മൂന്നു ദിവസത്തേക്ക് അടച്ചിടും. ഫെബ്രുവരി എട്ട് മുതൽ 10 വരെ രാത്രികളിലാണ് റോഡ് അടച്ചിടുന്നത്. ഡി-റിംഗ് റോഡിലെ ജോലികള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി യോജിച്ച് നടപ്പിലാക്കുന്നതായി അഷ്ഗാല്‍ വ്യക്തമാക്കി. ദോഹ എക്സ്പ്രസ് വേയില്‍ നിന്നും ഡി റിംഗ് റോഡിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് മെസിയാമീര് ഇന്റര്‍ചേഞ്ചിലേക്ക് ഡ്രൈവ് ചെയ്യാം . തുടര്‍ന്ന് ഇടത്തേക്ക് റാവ്ദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്ന് അഷ്ഗാല്‍ ട്വിറ്ററിൽ വ്യക്തമാക്കി.