ദോഹ: ഖത്തർ വെസ്റ്റ് ബേയിലെ ഒരു ഭാഗം അടയ്ക്കാനൊരുങ്ങി അശ്ഗാൽ. വെസ്റ്റ് ബേയിലെ അൽ ഷാഗിയ സ്ട്രീറ്റിലെ വടക്കു ഭാഗമാണ്
രണ്ട് മാസത്തേക്ക് അടച്ചിടുക. ഡെവലപ്മെന്റ് ഓഫ് വെസ്റ്റ് ബേ നോർത്ത് പ്രോജക്റ്റിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ, റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ബൽഹാംബർ സ്ട്രീറ്റിൽ നിന്ന് അൽ ഷാഗിയ സ്ട്രീറ്റിലേക്കു വരുന്നവർക്ക് ബാൽഹനിൻ സ്ട്രീറ്റ് ഉപയോഗിക്കാമെന്ന് അശ്ഗാൽ അറിയിച്ചു.