ദോഹ: ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഒമ്പത് അന്താരാഷ്ട്ര സുരക്ഷാ അവാർഡുകൾ നേടി അഷ്ഗാൽ. ലോക്കൽ ഏരിയസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം പ്രോജക്റ്റുകൾക്കായുള്ള അവാർഡാണ് അഷ്ഗാൽ സ്വന്തമാക്കിയത്.
സ്ലാലിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് (പാക്കേജ് 1), അൽ മെഷാഫിന്റെ സൗത്ത് റോഡ്സ് ഇൻഫ്രാസ്ട്രക്ചർ (പാക്കേജ് 3), അൽ എബിലെയും ലീബൈബിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് (പാക്കേജ് 2), ഉമ്മു എബൈരിയ വില്ലേജിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ്, സൗത്ത് ഉമ്മുൽ അമദ്, നോർത്ത് ബു ഫെസീല (പാക്കേജ് 1), വടക്ക്, കിഴക്കൻ അൽ-ഖീസയിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് (പാക്കേജ് 2), അൽ ഖറൈത്തിയാത്തിലെയും ഇസ്ഗാവയിലെയും റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് (പാക്കേജ് 3), അൽ വജ്ബ ഈസ്റ്റിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് (പാക്കേജുകൾ 1, 3) കൂടാതെ സൗത്ത് അൽ-മെഷാഫിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് (പാക്കേജ് 7), ഐൻ ഖാലിദിന് വടക്കുള്ള റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റ് എന്നിവയ്ക്ക് ഇന്റർനാഷണൽ സേഫ്റ്റി അവാർഡ് ലഭിച്ചു.