Sunday, November 28, 2021
HomeGulfഖത്തറിൽ ലൈസൻസ് ഇല്ലാതെ പണമിടപാടുകൾ നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ പണമിടപാടുകൾ നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ

ദോഹ: ഖത്തറിൽ ലൈസൻസ് ഇല്ലാതെ പണമിടപാടുകൾ നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ. ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ഡിപാര്‍ട്‌മെന്റ് ഓഫ് കോംബാറ്റിംഗ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് ക്രൈംസ് ആണ് പ്രതിയെ പിടികൂടിയത്. ലൈസന്‍സുകള്‍ ലഭിക്കാതെ നിക്ഷേപം നടത്തല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സ്വവസതിയില്‍ നിന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി കാറുകള്‍, റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ കരാറുകള്‍, ഖത്തര്‍ റിയാലിലും വിദേശ കറന്‍സികളിലുമായി വലിയ തുകകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
അതേസമയം, കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനു പുറമേ, ലൈസന്‍സുകളില്ലാതെ സാമ്പത്തിക, ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Most Popular