Thursday, December 8, 2022
HomeGulf10ാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

10ാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

റിയാദ്: 10ാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ചൊവ്വാഴ്ച കംബോഡിയയിൽ നടന്ന ഒ.സി.എ ജനറൽ അസംബ്ലി ഏകകണ്ഠമായാണ് സൗദിയുടെ ആവശ്യം അംഗീകരിച്ചത്.

ഇതോടെ പശ്ചിമേഷ്യയിലെ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യം സൗദി അറേബ്യയാകും. നിയോമിലുള്ള ട്രോജിന നഗരമാണ് ഇതിനായി ഒരുങ്ങുക. ട്രോജിന മഞ്ഞുവീഴ്ചയുള്ള പർവത വിനോദസഞ്ചാര കേന്ദ്രമാണ്.

കായിക മന്ത്രിയും എസ്.ഒ.പി.സി പ്രസിഡന്റുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, നിയോം നഗര പദ്ധതി സി.ഇ.ഒ നദ്മി അൽ നാസർ, ഒളിമ്പിക് കൗൺസിൽ ആക്ടിങ് പ്രസിഡന്റ് രാജാ രൺധീർ സിങ് എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയിലെ അംഗരാജ്യങ്ങൾക്ക് വേണ്ടി നടത്തുന്ന അന്താരാഷ്ട്ര ശൈത്യകാല കായിക മത്സരമാണ് ഏഷ്യൻ വിന്റർ ഗെയിംസ്.

Most Popular