ഖത്തർ: “ഖത്തർ ഡിജിറ്റൽ ഐഡി കാർഡ്” ആപ്ലിക്കേഷൻ സേവനം ആരംഭിച്ചു. മിലിപോൾ ഖത്തർ എക്സിബിഷനോട് അനുബന്ധിച്ചാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പുതിയ സേവനമായ “ഡിജിറ്റൽ ഐഡി കാർഡ്”, സൈബർസ്പേസിലെ ഐഡന്റിറ്റി മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.
ആഭ്യന്തര മന്ത്രാലയം സംഭരിച്ചിരിക്കുന്ന ഉപയോക്താക്കളുടെ മുഖം തിരിച്ചറിയൽ സംവിധാനം ഡിജിറ്റൽ ഐഡി രൂപീകരണത്തിൽ ഒരു പ്രധാന ഘടകമായി അവതരിപ്പിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മിലിപോൾ ഖത്തർ എക്സിബിഷൻ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു.