ദോഹ: നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം നടത്തിയ യാത്രക്കാരൻ ഖത്തറിൽ അറസ്റ്റിലായി. ദോഹ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
വിശദ പരിശോധനയില്‍ 26.95 കിലോഗ്രാം നിരോധിത വസ്തുക്കള്‍ കണ്ടെടുത്തു. അധികൃതര്‍ പിടിച്ചെടുത്ത പാന്‍ മസാല പോലുള്ള പുകയില ഉത്പന്നത്തിന്റെ ചിത്രവും കസ്റ്റംസിന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്തുവിട്ടു.
നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് യാത്രക്കാര്‍ക്ക് ഖത്തര്‍ കസ്റ്റംസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.