Wednesday, May 18, 2022
HomeGulfഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം: യാത്രക്കാരൻ പിടിയിൽ

ഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം: യാത്രക്കാരൻ പിടിയിൽ

ദോഹ: ഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായി. യാത്രക്കാരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ലഗേജ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നിന്ന് 2750 ഗ്രാം ഭാരമുള്ള ഷാബോ നിറച്ച ഒരു കൂട്ടം ടവലുകളും 5000 ഗ്രാം ഭാരമുള്ള ഒരു കൂട്ടം പൊതിഞ്ഞ കഷണങ്ങളും 331.1 ഗ്രാം ഹാഷിഷും പിടികൂടിയത്. ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Most Popular