കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽ മാർഗം ലഹരിമരുന്ന് കടത്താൻ ശ്രമം. സമുദ്ര പരിധിയില്‍ നിന്ന് 200 കിലോഗ്രാം ഹാഷിഷ് ആണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.
ഉപേക്ഷിക്കപ്പെട്ട ആറ് ബാഗുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കോസ്റ്റ്ഗാന്ഡിന്റെ പതിവ് പട്രോളിങിനിടെ തെക്കന്‍ കുവൈത്തിലെ വെള്ളത്തില്‍ ഒരു വസ്തു പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് ഇതിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അധികൃതർ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചു.