ഖത്തറിലേക്ക് അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് അധികൃതർ

arrest

ദോഹ: ഖത്തറിലേക്ക് അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് അധികൃതർ. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് 33 കിലോയോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

നിയമ വിരുദ്ധമായ വസ്തുക്കൾ, ഉൽപ്പന്നങ്ങൾ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. പിടിക്കപ്പെട്ടാൽ ശിക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.