കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി. 600 കിലോഗ്രാം ഹാഷിഷും 130 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കുവൈത്തിലേക്ക് കടത്താൻ നടത്തിയ നീക്കമാണ് കോസ്റ്റ് ഗാർഡ് തടഞ്ഞത്.
അതേസമയം രാജ്യത്തിൻറെ മറ്റൊരു ഭാഗത്തുനിന്നും 130 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി മൂന്ന് ഇറാന് സ്വദേശികളും പിടിയിലായിട്ടുണ്ട്. സമുദ്രാതിര്‍ത്തിയിലേക്ക് കടന്ന ഈ ബോട്ടും റഡാര്‍ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയതിനെത്തുടർന്ന് പിടികൂടുകയായിരുന്നു.