ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കാര്‍ഗോ ആന്റ് പ്രൈവറ്റ് കസ്റ്റംസ് അധികൃതര്‍. ബാത്ത് ടബ്ബുകള്‍ കൊണ്ടുവന്ന ഒരു ഷിപ്മെന്റില് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. 1.057 കിലോഗ്രാം ഹെറോയിനും മറ്റൊരു വിഭാഗത്തില്‍പെട്ട 1.504 കിലോഗ്രാം മയക്കുമരുന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്കുന്ന കാര്യം കസ്റ്റംസ് ഓര്‍മിപ്പിച്ചു.