ദോഹ: കോവിഡ് നിയമം ലംഘിച്ച 115 പേർ ഖത്തറിൽ പിടിയിൽ. മാസ്ക് ധരിക്കാത്തതിന് 109 പേരും ഇഹ്തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് 6 പേരും പിടിയിലായി. കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള കാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടികൾ, എല്ലാ പൗരന്മാരും താമസക്കാരും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം.
“സാംക്രമിക രോഗങ്ങൾ സംബന്ധിച്ച 1990 ലെ നമ്പർ 17 ലെ നിയമത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി, പ്രാബല്യത്തിലുള്ള കോവിഡ് പ്രതിരോധ, മുൻകരുതൽ നടപടികൾ ലംഘിച്ചതിന് നിരവധി ആളുകളെ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.