Friday, October 7, 2022
HomeGulfശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ ലോ​ക​ത്ത്​ യു.​എ.​ഇ ഒ​ന്നാ​മ​ത്;ഖത്തർ രണ്ടാം സ്ഥാനത്ത്

ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ്​ ലോ​ക​ത്ത്​ യു.​എ.​ഇ ഒ​ന്നാ​മ​ത്;ഖത്തർ രണ്ടാം സ്ഥാനത്ത്

ദു​ബൈ: ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​ യു.​എ.​ഇ ഒ​ന്നാ​മ​ത്. അറബ് രാജ്യങ്ങൾക്കിടയിലാണ് യുഎഇ ഒന്നാമതെത്തിയത്. അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ ‘സി.​ഇ.​ഒ വേ​ൾ​ഡ്’ പ്രഖ്യാപിച്ച പട്ടികയിലാണ് യു എ ഇ ഒന്നാമതെത്തിയത്. ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഞ്ചാം സ്ഥാനത്താണ് യുഎഇ.

അ​റ​ബ് ലോ​ക​ത്ത് ഖ​ത്ത​റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഖ​ത്ത​ർ പതിനൊന്നാം സ്ഥാനത്താണ്. യു.​എ.​ഇ.​യി​ലെ ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം 3663.27 ഡോ​ള​റാ​ണ്. 3168.05 ഡോ​ള​റാ​ണ് ഖ​ത്ത​റി​ലെ പ്ര​തി​മാ​സ ശ​മ്പ​ളം.

സി.​ഇ.​ഒ വേ​ൾ​ഡ് അ​നു​സ​രി​ച്ച് കു​റ​ഞ്ഞ ശ​രാ​ശ​രി ശ​മ്പ​ള​മു​ള്ള അ​റ​ബ് രാ​ജ്യം ഈ​ജി​പ്താ​ണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, ആ​സ്ട്രേ​ലി​യ, അ​മേ​രി​ക്ക എ​ന്നി​വ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.

Most Popular