ഖത്തറിലെ പള്ളികളില്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി ഔഖാഫ്

ദോഹ:ഖത്തറിലെ പള്ളികളില്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി ഔഖാഫ്.
പള്ളിയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ എടുത്തിരിക്കണമെന്ന് നിബന്ധനയാണ് നീക്കം ചെയ്തത്. പുതുക്കിയ നിര്‍ദേശമനുസരിച്ച് ഗ്രീന്‍ ഇഹ്തിറാസ് ആപ്പ് ഉള്ള വാക്‌സിനേഷന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പള്ളികളില്‍ പ്രവേശിക്കാൻ സാധിക്കും.  വാക്സിനേഷന്‍ എടുത്തവരും അല്ലാത്തവരുമായ ഗ്രീന്‍ എഹ്തെറാസ് ഉള്ള ആരാധകര്‍ക്ക് ഇപ്പോള്‍ പള്ളികളില്‍ പ്രവേശിക്കാം, എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2022 ജനുവരി 8 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.