Tuesday, May 17, 2022
HomeGulfഖത്തറിലെ മുഴുവന്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും ഉടന്‍ പുനരാരംഭിക്കും

ഖത്തറിലെ മുഴുവന്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും ഉടന്‍ പുനരാരംഭിക്കും

ദോഹ: ഖത്തറിലെ മുഴുവന്‍ ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും ഉടന്‍ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഔഖാഫ് മന്ത്രി വ്യക്തമാക്കി. 61 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് പുനരാരംഭിക്കുന്നതായി 2021 നവംബര്‍ 1-ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ അധ്യാപന കേന്ദ്രങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകും എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പള്ളികളിലും ഖുര്‍ആനിക് കേന്ദ്രങ്ങളിലും മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ഇസ്ലാം വെബ്, മറ്റു പ്ലാറ്റ്ഫോമുകള്‍ തുടങ്ങിവയിലൂടെ ഖുര്‍ആന്‍ പഠന പരിപാടികള്‍ മന്ത്രാലയം നടത്തിവരുന്നുണ്ട്.

Most Popular