Saturday, May 21, 2022
HomeGulfBahrainബഹ്‌റൈൻ ഗോൾഡൻ വിസയ്ക്കായി ആർക്കൊക്കെ അപേക്ഷിക്കാം? ഏറ്റവും പുതിയ വിവരങ്ങൾ ഇതാ

ബഹ്‌റൈൻ ഗോൾഡൻ വിസയ്ക്കായി ആർക്കൊക്കെ അപേക്ഷിക്കാം? ഏറ്റവും പുതിയ വിവരങ്ങൾ ഇതാ

മനാമ: നിരവധി പ്രവാസികളുടെ തൊഴിലിടമാണ് ബഹ്‌റൈൻ. ഇപ്പോഴിതാ ബഹ്‌റൈൻ വിദേശികൾക്കായി ഒരു സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇനി മുതൽ ബഹ്‌റൈനും ഗോൾഡൻ വിസ നൽകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ആർക്കൊക്കെ? എങ്ങനെ ഈ ഗോൾഡൻ വിസയ്ക്കായി അപേക്ഷിക്കാമെന്ന നിർദേശങ്ങളും നിബന്ധനകളും ബഹ്‌റൈൻ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്റൈന്‍ ദീനാര്‍ (നാല് ലക്ഷം ഇന്ത്യന്‍ രൂപ) മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം ബഹ്റൈന്‍ ദിനാര്‍ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ബഹ്റൈനില്‍ നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. കൂടാത പ്രൊഫഷണലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിവര്‍ക്കും വിസ നല്‍കും.

കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍, വിസ ആന്റ് റസിഡന്‍സ് മേധാവി ഷെയ്ഖ് അഹ്മദ് ബിന്‍ അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10 വര്‍ഷത്തെ വിസക്ക് 300 ബഹ്റൈന്‍ ദിനാറാണ് ഫീസ്. ഓണ്‍ലൈനില്‍ ഇന്ന് മുതല്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Most Popular