മനാമ: കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ മികവിന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി. കോവിഡ് പ്രോട്ടോകോളിലും സുരക്ഷ, ശുചീകരണ രീതികളിലും പുലർത്തിയ നിലവാരവും മികവുമാണ് നിർണായകമായത്.
ഏറ്റവും കൂടുതൽ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയര്‍പോര്‍ട്ടുകളുടെ പട്ടികയിലും ബഹ്റൈന്‍ വിമാനത്താവളം ഇടംനേടിയിട്ടുണ്ട്. സ്കൈട്രാക്സ് ഇന്റര്‍നാഷനല്‍ നടത്തിയ പരിശോധനയിലാണ് മികവ് രേഖപ്പെടുത്തിയത്. ഇത്തരമൊരു നേട്ടം അഭിമാനകരമാണെന്ന് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള ബഹ്റൈന്‍ എയര്‍പോര്‍ട്ട് അതോറിറ്റി കമ്ബനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അല്‍ ബിന്‍ഫലാഹ് വ്യക്തമാക്കി.