Saturday, January 22, 2022
HomeGulfBahrainബഹ്‌റൈനിലും കോവിഡ് കേസുകളിൽ വർദ്ധനവ്; രോഗികളുടെ എണ്ണം 100 കടക്കുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം

ബഹ്‌റൈനിലും കോവിഡ് കേസുകളിൽ വർദ്ധനവ്; രോഗികളുടെ എണ്ണം 100 കടക്കുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം

മനാമ: ബഹ്‌റൈനിൽ കോവിഡ് കേസുകൾ കൂടുന്നതായി കണക്കുകൾ. മൂന്ന് മാസത്തിന് ശേഷം ആദ്യമായി കോവിഡ് കേസുകൾ 100 കവിഞ്ഞു. ദിവസേനയുള്ള ശരാശരി രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്‍ച 101 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് സെപ്‍റ്റംബര്‍ 20നായിരുന്നു പ്രതിദിന രോഗബാധ 100 കടന്നത്. രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. ബഹ്‌റൈനിൽ ഒരു ഒമിക്രോണ്‍ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Most Popular