മനാമ: ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ടുകൾ. പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നതായാണ് റിപ്പോർട്ടുകൾ. ശരാശരി കോവിഡ് രോഗികളുടെ എണ്ണം സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെ 59 ആയിമാറി. നേരത്തെ ഇത് അറുപത്തിയഞ്ച് ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച ബഹ്റൈനിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 413 ആണ്. ഇവയിൽ 357 പേരും രോഗബാധിതരായത് സമ്പർക്കത്തിലൂടെയാണ്.