ബഹ്‌റൈനിൽ പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മനാമ: പ്രവാസി മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ (40) ആണ് താമസ സ്ഥലത്ത് മരിച്ചത്. ബുധനാഴ്ച ജോലി കഴിഞ്ഞെത്തിയ ഇയാൾ റൂമിൽ കയറി വാതിലടയ്ക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളെത്തി വാതിൽ തകർത്തി കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

15 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന രാജീവൻ ഒരു റെന്റല്‍ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും, നാലും ഏഴും വയസുള്ള രണ്ട് മക്കളും അച്ഛനും അമ്മയും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.