Wednesday, December 7, 2022
HomeGulfBahrainപ്രവാസികളെ അടിച്ചുവീഴ്ത്തി പണം കൊള്ളയടിച്ച സംഘം പിടിയിലായി

പ്രവാസികളെ അടിച്ചുവീഴ്ത്തി പണം കൊള്ളയടിച്ച സംഘം പിടിയിലായി

മനാമ: ബഹ്റൈനില്‍ പ്രവാസികളെ അടിച്ചുവീഴ്ത്തി പണം കൊള്ളയടിച്ച സംഘം പിടിയിലായി. 18നും 39നും ഇടയില്‍ പ്രായമുള്ള നാലംഘ സംഘമാണ് അറസ്റ്റിലായത്. തട്ടിപ്പുകാര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നിരവധി പ്രവാസികളില്‍ നിന്ന് ഇവര്‍ പണവും മറ്റ് സാധനങ്ങളും കൊള്ളയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആളുകളെ അടിച്ചുവീഴ്‍ത്തിയ ശേഷം അവരുടെ കൈവശമുള്ള പണവും പഴ്‍സും ബാങ്ക് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Most Popular