മനാമ: ബഹ്‌റൈനിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് മൊത്തം 28.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. നിലവിലുള്ളതിനേക്കാള്‍ അസ്ഥിര കാലാവസ്ഥയായിരിക്കും ചൊവ്വാഴ്ച മുതലെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസം പെയ്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാക്കുകയും ചിലയിടങ്ങളില്‍ ഗതാഗതത്തെ ബാധിക്കുകയും ചെയ്തിരുന്നു.