Thursday, September 29, 2022
HomeGulfBahrainബഹ്‌റൈനിലെ സർക്കാർ സ്കൂളുകളിൽ അധ്യായനം സെപ്റ്റംബർ ഏഴ് മുതൽ ആരംഭിക്കും

ബഹ്‌റൈനിലെ സർക്കാർ സ്കൂളുകളിൽ അധ്യായനം സെപ്റ്റംബർ ഏഴ് മുതൽ ആരംഭിക്കും

മ​നാ​മ:ബഹ്‌റൈനിലെ സർക്കാർ സ്കൂളുകളിൽ അധ്യായനം സെപ്റ്റംബർ ഏഴ് മുതൽ ആരംഭിക്കും. വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​ലെ എ​ജു​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി യോഗമാണ് ഇക്കാര്യം അറിയിച്ചത്.

അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ സ്​​കൂ​ളി​ലെ​ത്ത​ണം. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യു​ള്ള പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും ഒ​രു​ക്ക​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂർത്തിയാക്കും.പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.
വി​വി​ധ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലാ​യി 1,47,000 കു​ട്ടി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​ത്.

Most Popular