Sunday, November 27, 2022
HomeGulfBahrainനിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന തുടർന്ന് ബഹ്‌റൈൻ

നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന തുടർന്ന് ബഹ്‌റൈൻ

മനാമ: നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന തുടർന്ന് ബഹ്‌റൈൻ. ഈ വര്ഷം ഇതുവരെ 916 പ്രവാസികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ആരോഗ്യ മന്ത്രാലയം, വ്യാവസായിക, വാണിജ്യ മന്ത്രാലയം മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തിവരുന്നത്.

രേഖകളില്ലാത്ത പ്രവാസി തൊഴിലാളികള്‍ക്കായി രാജ്യത്താകമാനം വ്യാപകമായി നടത്തിയ പരിശാേധനയുടെ ഫലമായാണ് ഇത്രയും നിയമലംഘകരെ പിടികൂടിയത്. അതോറിറ്റിയുടെ സംഘങ്ങള്‍ ആകെ 18,158 പരിശോധനകളാണ് നടത്തിയത്. ഇതില്‍ ഈ വര്‍ഷം ഒമ്പത് മാസത്തിനിടെ 1,600 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Most Popular