Saturday, August 13, 2022
HomeGulfBahrainബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

മനാമ: ബഹ്റൈനിലെ സിത്റയിലുള്ള ലേബര്‍ ക്യാമ്പില്‍ തീപിടുത്തം. സംഭവത്തിൽ ആളപായമില്ല. ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി. സംഭവത്തെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Most Popular