Wednesday, January 19, 2022
HomeGulfBahrainബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്, ലാബ് ടെക്നിഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്, ലാബ് ടെക്നിഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

ബഹ്‌റൈൻ: ബഹ്റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്സ്, ലാബ് ടെക്നിഷ്യന്‍ താസികകളിലേക്ക് അപേക്ഷിക്കാം. 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താത്കാലിക ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഐസിയു, സര്‍ജിക്കല്‍ വാര്‍ഡ്, അത്യാഹിത വിഭാഗം തുടങ്ങി ഏതേലും വിഭാഗത്തിൽ 5 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയവും നിര്ബന്ധമാണ്. വനിതാ പുരുഷ നഴ്സുമാർക്കാണ് അവസരം. ശമ്ബളം: 69,000 രൂപ. ലാബ്ടെക്നീഷ്യന്‍ ഒഴിവിലേക്ക് ബി.എസ്.സി എം.എല്‍.ടി. കഴിഞ്ഞ് കുറഞ്ഞത് അഞ്ചു വര്‍ഷം ലാബ് ടെക്നിഷ്യനായി പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്. ശമ്ബളം 350-375 ബഹ്‌റിന്‍ ദിനാര്‍. പ്രായപരിധി: 40 വയസിന് താഴെ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 10.

Most Popular