Sunday, December 4, 2022
HomeGulfBahrain8 കിലോ മെർകുറിയുമായി വിമാനത്തിൽ യാത്ര ചെയ്തയാളെ പിടികൂടി

8 കിലോ മെർകുറിയുമായി വിമാനത്തിൽ യാത്ര ചെയ്തയാളെ പിടികൂടി

മനാമ: 8 കിലോ മെർകുറിയുമായി വിമാനത്തിൽ യാത്ര ചെയ്തയാളെ പിടികൂടി. ഏഷ്യൻ വംശജനെയാണ് പിടികൂടിയത്. ഹാൻഡ്ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മെർക്കുറി. വിമാനത്തിന്റെ സീറ്റിന് മുകളിലുള്ള ലഗേജ് സ്പേസിൽ വച്ച ബാഗിൽ നിന്ന് മെർക്കുറി ചോർന്ന് തറയിലേക്ക് പരക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. ഇയാളെ പിന്നീട് എയർപോർട്ടിൽ വച്ച് പിടികൂടുകയായിരുന്നു. ആഭരണ നിർമ്മാണത്തിനാണ് ഇവ കൊണ്ടുവന്നതെന്നതാണ് പിടിയിലായ ആൾ നൽകിയ മൊഴി. മെർകുറിയുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്.

വലിയ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുവാണ് മെർക്കുറി. ഇയാളുടെ കേസ് 18 ആം തീയതി കോടതി പരിഗണിക്കും.

Most Popular