Friday, September 30, 2022
HomeGulfBahrainപു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആരംഭിക്കാനൊരുങ്ങി ബഹ്‌റൈൻ

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആരംഭിക്കാനൊരുങ്ങി ബഹ്‌റൈൻ

മ​നാ​മ: കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആരംഭിക്കുമെന്ന് ബഹ്‌റൈൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ ഡ​യ​റ​ക്​​ട​ർ​മാ​രു​മാ​യി സ്​​കൂ​ൾ​സ്​ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ബി​ൻ അ​ഹ്​​മ​ദ് നടത്തിയ ​ചർച്ചയിലാണ് ധാരണയായത്.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ ഗു​ണി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ത്​ പോ​ലെ​ത​ന്നെ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്കും പ​ഠ​ന​മു​ണ്ടാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​മ​​ന്ത്രാ​ല​യ​ത്തി​ലെ ന​യ​രൂ​പ​വ​ത്​​ക​ര​ണ-​സ്​​ട്രാ​റ്റ​ജി​ക്​ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​വാ​ൽ ഇ​ബ്രാ​ഹീം അ​ൽ ഖാ​തി​ർ, അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഡ​യ​റ​ക്​​ട​ർ​മാ​ർ, ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Most Popular