Sunday, November 28, 2021
HomeGulfറെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനൊരുങ്ങി ബഹ്‌റൈൻ

റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനൊരുങ്ങി ബഹ്‌റൈൻ

ബഹ്‌റൈൻ: ഒക്ടോബർ 10 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനൊരുങ്ങി ബഹ്‌റൈൻ. ബഹ്‌റൈൻ സിവിൽ ഏവിയേഷൻസ് അഫയേഴ്‌സ് അറിയിച്ചതാണിക്കാര്യം. ഒക്ടോബർ 10 മുതൽ റൊമാനിയയെ റെഡ് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്നതിനും, പതിനൊന്ന് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. സൗത്ത് ആഫ്രിക്ക, നമീബിയ, ഉഗാണ്ട, മൊസാമ്പിക്‌, സിംബാബ്‌വെ, മലാവി, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മാർ, ജോർജിയ, ഇക്കഡോർ എന്നീ രാജ്യങ്ങളെയാണ് ഒക്ടോബർ 10 മുതൽ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നത്.

2021 ഒക്ടോബർ 10 മുതൽ ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, മംഗോളിയ, മെക്സിക്കോ, ടുണീഷ്യ, ഇറാൻ, ഇറാക്ക്, ഫിലിപ്പീൻസ്, മലേഷ്യ, ഉക്രൈൻ, ബോസ്നിയ ഹെർസഗോവിന
സ്ലോവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, റൊമാനിയ എന്നീ രാജ്യങ്ങളെ ആയിരിക്കും ബഹ്‌റൈൻ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തുക.

റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കുമെന്നും സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചിട്ടുണ്ട്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവരോ, 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരോ ആയ യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

 

Most Popular