Sunday, October 24, 2021
HomeGulfBahrainഇന്ത്യയെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ ; പ്രവാസികൾക്ക് തിരിച്ചെത്താം

ഇന്ത്യയെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി ബഹ്‌റൈൻ ; പ്രവാസികൾക്ക് തിരിച്ചെത്താം

മനാമ: ഇന്ത്യ ഉള്‍പ്പെടെ നാല്​ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹ്‌റൈൻ ഒഴിവാക്കി. പുതിയ അറിയിപ് പ്രകാരം ഇന്ത്യയുൾപ്പടെയുള്ള നാല് രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയില്‍നിന്ന്​ ഒഴിവാക്കിയിരിക്കുന്നു. അഞ്ച്​ രാജ്യങ്ങളെ റെഡ്പു പട്ടികയിൽ തുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്ക്​ പുറമേ പാകിസ്​താന്‍, പനാമ, ഡൊമിനിക്കന്‍ റിപ്പബ്ലിക്​ എന്നിവയാണ്​ പട്ടികയില്‍നിന്ന്​ ഒഴിവായ മറ്റ്​ രാജ്യങ്ങള്‍. സിവില്‍ ഏവിഷേയന്‍ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. സെപ്​റ്റംബര്‍ മൂന്നിന്​ പ്രാബല്യത്തില്‍ വരും. 25 രാജ്യങ്ങളാണ്​ ഇപ്പോള്‍ റെഡ്​ലിസ്​റ്റ്​ പട്ടികയില്‍ ഉള്ളത്​.അതേസമയം, റെഡ്​ലിസ്​റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ നിലവിലുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.
ബോസ്​നിയ ഹെര്‍സഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്​റ്റാറിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ്​ പുതുതായി റെഡ്​ലിസ്​റ്റില്‍ ഉള്‍പ്പെട്ടത്​.വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ ബഹ്​റൈന്‍ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്ന്​ വരുന്നവര്‍ക്ക്​ യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള കോവിഡ്​ ടെസ്​റ്റ്​ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക്​ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

Most Popular