Monday, October 25, 2021
HomeGulfBahrain12 വയസുവരെ പ്രായമുള്ള കുട്ടികളുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം

12 വയസുവരെ പ്രായമുള്ള കുട്ടികളുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം

മനാമ: വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) തീരുമാനിച്ചിട്ടുണ്ട്. 12 വയസുവരെ പ്രായമുള്ള കുട്ടികളുടെ PCR ടെസ്റ്റ്, ക്വാറന്റീൻ എന്നിവ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തുന്നത്. ഈ പുതുക്കിയ നിബന്ധനകൾ 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ബഹ്‌റൈൻ CAA അറിയിച്ചിരിക്കുന്നത്:
റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, ആറ് വയസിന് താഴെ പ്രായമുള്ളവരുൾപ്പടെ, 10 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് വയസിന് താഴെ പ്രായമുള്ളവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവർക്ക് നിലവിലുള്ള PCR പരിശോധനാ നിബന്ധനകൾ തുടരും.
റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത ആറ് വയസിന് താഴെ പ്രായമുള്ളവർക്കും, ആറ് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ളവർക്കും അഞ്ച് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
വാക്സിനെടുക്കാതെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും ബഹ്‌റൈനിലെത്തിയ ശേഷം 10 ദിവസം നിർബന്ധമായും വിദൂര വിദ്യാഭ്യാസ രീതിയിൽ അധ്യയനം നടത്തേണ്ടതാണ്. ഈ നിബന്ധന സ്‌കൂൾ, കിന്റർഗാർട്ടൻ, നഴ്സറി, ട്രെയിനിങ്ങ് സെന്റർ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ബാധകമാണ്.

Most Popular