മനാമ: ബഹ്റൈനില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ട്രാന്സ്പോര്ട്ടേഷന് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
സ്ഥിരമായി അടിച്ചുവീശാറുള്ള കാറ്റ് 40 ദിവസം വരെ നീണ്ടുനില്‍ക്കാറാണ് പതിവ്. ഈ ആഴ്ച അവസാനത്തോടെ കാറ്റിന്റെ വേഗത വര്‍ദ്ധിക്കുമെന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം.