ബഹ്‌റൈനില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി

johnson&johnson vaccine

മനാമ: രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് -19 വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി അംഗീകാരം നല്‍കി. നെതര്‍ലാന്‍ഡിലെ ജോണ്‍സണ്‍ & ജോണ്‍സന്റെ (ജെ & ജെ) ഭാഗമായ ജാന്‍സെന്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. വൈറസ്ബാധ അപകടസാധ്യത കൂടുതലുള്ള ഗ്രൂപ്പുകള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ബഹ്റൈനില്‍ അംഗീകാരം നല്‍കുന്ന അഞ്ചാമത്തെ വാക്സിനാണ് ഇത്.