Sunday, December 4, 2022
HomeGulfBahrainബഹ്‌റൈനില്‍ മൂന്നാഴ്ചക്കാലത്തേക്ക് ഇന്‍ഡോര്‍ ഡൈനിംഗിന് വിലക്ക്

ബഹ്‌റൈനില്‍ മൂന്നാഴ്ചക്കാലത്തേക്ക് ഇന്‍ഡോര്‍ ഡൈനിംഗിന് വിലക്ക്

മനാമ: ബഹ്‌റൈനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെതുടര്‍ന്ന് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഇന്ന് മുതല്‍ മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. പൊതു-സ്വകാര്യ സ്‌കൂളുകള്‍, സര്‍ക്കാര്‍, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള കിന്റര്‍ഗാര്‍ട്ടനുകളില്‍ അടക്കം നേരിട്ടെത്തിയുള്ള അധ്യായനം ഇന്ന് മുതല്‍ നിര്‍ത്തിവെക്കുന്നതാണ്. അതേസമയം വിദൂര പഠനം നടപ്പിലാക്കുന്നതാണ്.

സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങള്‍, നഴ്‌സറികള്‍, സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള സ്ഥാപനങ്ങളിലും ഇന്ന് മുതല്‍ ഇതേ സജ്ജീകരണമായിരിക്കും. അതേസമയം റെസ്റ്റോറന്റുകളിലും കഫേകളിലും ആഭ്യന്തര സേവനങ്ങള്‍ നല്‍കുന്നത് ഇന്ന് മുതല്‍ നിര്‍ത്തുന്നതാണ്. റസ്റ്റോറന്റുകളില്‍ ഇന്‍ഡോര്‍ ഡൈനിംഗിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Most Popular