16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി വിലക്കേർപ്പെടുത്തി ബഹ്‌റൈൻ

bahrain2

ബഹ്‌റൈൻ:16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ബഹ്‌റൈൻ. കഴിഞ്ഞ 14 ദിവസളിൽ ഏതെങ്കിലും റെഡ് ലിസ്റ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്ത യാത്രക്കാർക്കും ഈ നിയമം ബാധകമാകും. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാരോ ബഹ്‌റൈൻ രാജ്യത്തിലെ താമസക്കാരോ ആയിട്ടുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ഏറ്റവും പുതിയ ശുപാർശകൾ അവലോകനം ചെയ്തതിന് ശേഷം സിവിൽ ഏവിയേഷൻ അഫയേഴ്‌സ് യാത്രാ ചട്ടങ്ങൾ പുതുക്കിയതായും , റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചതായും ബഹ്‌റൈൻ വാർത്താ ഏജൻസി അറിയിച്ചു.

ബഹ്റൈനിലേക്കുള്ള പ്രവേശനത്തിന് അർഹരായ യാത്രക്കാർ‌ ക്യൂ ആർ കോഡ് ഉപയോഗിച്ച് നെഗറ്റീവ് പി‌സി‌ആർ‌ സർ‌ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ പി സി ആർ ടെസ്റ്റും നടത്തേണ്ടതുണ്ട്. തുടർന്ന് നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണം.

റെഡ് ലിസ്റ്റ് രാജ്യങ്ങൾ, പുതുതായി ചേർത്തവ

> മൊസാംബിക്ക് റിപ്പബ്ലിക്

> മ്യാൻമർ

> സിംബാബ്‌വെ

> മംഗോളിയ

> നമീബിയ

> മെക്സിക്കോ

> ടുണീഷ്യ

> ഇറാൻ

> ദക്ഷിണാഫ്രിക്ക

> ഇന്തോനേഷ്യ

> ഇറാഖ്

> ഫിലിപ്പൈൻസ്

> പനാമ

> മലേഷ്യ

> ഉഗാണ്ട

> ഡൊമിനിക്കൻ റിപ്പബ്ലിക്

നിലവിലുള്ള രാജ്യങ്ങൾ:

> ഇന്ത്യ

> പാകിസ്ഥാൻ

>ശ്രീലങ്ക

> ബംഗ്ലാദേശ്

> നേപ്പാൾ

> വിയറ്റ്നാം